കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി അലി അഹമ്മദ് ആണ് പിടിയിലായത്. കളമശേരി കൈപ്പടമുഗള്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.978 കിലോ ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും കളമശേരി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.